കുവൈത്ത് സിറ്റി: വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ ഇസ്ലാമിക് എജുക്കേഷനൽ, സയ ൻറിഫിക് ആൻഡ് കൾച്ചറൽ ഒാർഗനൈസേഷൻ (ഐസെസ്കോ) നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുവൈത്ത് പിന്തുണക്കും. ജിദ്ദയില്‍ നടന്ന ഐസെസ്കോ ജനറല്‍ കോണ്‍ഫറന്‍സില്‍ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഉറപ്പുനല്‍കിയത്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികവുറ്റ പിന്തുണ നല്കുന്ന അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിർ അസ്സബാഹിെൻറ പ്രത്യേക നിർദേശം ഇക്കാര്യത്തിലുണ്ട്. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക മേഖലകളില്‍ ഇസ്ലാമിക് സയൻറിഫിക് ആൻഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷെൻറ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും കുവൈത്ത് ബഹുമാനിക്കുന്നു. മുൻകാലങ്ങളിൽ നൽകിയതു പോലെയുള്ള പിന്തുണയും സഹായവും കുവൈത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തില്‍ 35 ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസ സാംസ്കാരിക പ്രതിനിധികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.