അ​തി​മ​ധു​രം, ആ​ഹ്ലാ​ദാ​ര​വം, അഭിമാനം: എ​ഴു​ത​പ്പെ​ട്ടു ച​രി​ത്രം

കുവൈത്ത് സിറ്റി: കേവലം അവകാശവാദങ്ങളോ അതിശയോക്തി കലർന്ന കണക്കുകളോ ആയിരുന്നില്ല ആ കണക്കുകളെന്ന് ഇപ്പോൾ ആർക്കും സംശയമുണ്ടാവില്ല. 20,000ത്തോളം പേരെ പെങ്കടുപ്പിച്ച് കുവൈത്ത് ഇന്നുവരെ കാണാത്ത സംവിധാനങ്ങളോടെയും പ്രൗഢിയോടെയുമാണ് ഗൾഫ് മാധ്യമം ‘മധുരമെൻ മലയാളം’ മെഗാ ഇവൻറ് നടക്കുകയെന്ന് പറഞ്ഞപ്പോൾ എങ്ങനെ കഴിയുമെന്ന് ആശ്ചര്യപ്പെട്ടവരുണ്ട്.  ഇതാ, കഴിഞ്ഞിരിക്കുന്നു. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജനമൊഴുകിയപ്പോൾ അക്ഷരാർഥത്തിൽ ചരിത്രം പിറവികൊള്ളുകയായിരുന്നു. ജലീബ് അൽ ശുയൂഖിലെ ടൂറിസ്റ്റിക് പാർക്ക് നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം അവസാനം വരെ ഒരേ ഇരിപ്പ് തുടർന്നത് പരിപാടി ആസ്വാദ്യകരമായിരുന്നു എന്നതിന് തെളിവായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ വളൻറിയർമാരെ കൂടാതെ കാണികൾ തന്നെ മുന്നിട്ടിറങ്ങിയ കാഴ്ച ആനന്ദകരമായിരുന്നു. സദസ്സി​െൻറ പ്രൗഢിക്കൊത്ത പ്രകടനം പുറത്തെടുത്ത് കലാകാരന്മാരും വിസ്മയിപ്പിച്ചു.

അതിഥികളെ നിറഞ്ഞ കൈയടികളോടെയാണ് ജനം സ്വീകരിച്ചത്. വിനായക​െൻറ നാവിൽനിന്ന് ഉതിർന്ന ഒാരോ വാക്കിനും ആരവമുയർത്തി ജനക്കൂട്ടം എതിരേറ്റു. മലയാളം ശരിക്ക് പഠിക്കാത്തതി​െൻറ ബുദ്ധിമുട്ട് സ്വതസിദ്ധ ശൈലിയിൽ വിവരിച്ചാണ് വിനായകൻ സദസ്സിനെ ൈയൈിലെടുത്തത്. മധുരമെൻ മലയാളം പരിപാടിയിൽ ഇത്ര വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ലെന്ന് വിനായകൻ പറഞ്ഞു. പരിപാടിക്ക് ഭാവുകമാശംസിക്കാൻ ആ വാക്ക് കിട്ടുന്നില്ലെന്ന സംസ്ഥാന അവാർഡ് ജേതാവി​െൻറ തുറന്നുപറച്ചിൽ ജനം ഹർഷാരവത്തോടെ സ്വീകരിച്ചു.

കുവൈത്തിൽ ആദ്യമായി എത്തിയതിനെ പരാമർശിച്ച്  ‘എല്ലാറ്റിനും അതിേൻറതായ സമയമുണ്ട് വിജയാ..’ എന്ന നാടോടിക്കാറ്റിലെ ഹിറ്റ് ഡയലോഗ് പറഞ്ഞാണ് സത്യൻ അന്തിക്കാട് സംസാരം തുടങ്ങിയത്. മലയാള ഭാഷയുടെ ചൈതന്യം ഏറ്റുവാങ്ങാൻ ആദ്യമായി കുവൈത്തിലെത്തിയ അദ്ദേഹം പ്രൗഢമായ സദസ്സ് മലയാളത്തി​െൻറ മഹത്വമാണ് വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേർത്തു. മധുരാക്ഷര മത്സരം, മുത്തച്ഛന് കത്തെഴുതാം എന്നീ മത്സരങ്ങളിൽ വിജയികളായ കൃപ ബിനു തോമസ്, അഫ്ര പർവീൻ, അനസ് അബ്ദുറഹ്മാൻ, ദിലീപ് കുമാർ എന്നിവർ വേദിയിൽ ഉപഹാരം ഏറ്റുവാങ്ങി.

News Summary - gulfmadhyamam maduramenmalayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.