മ​ധു​ര​മെ​ൻ മ​ല​യാ​ളം ഇ​വ​ൻ​റ്:  click4mൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്യൂ;  വി.​െ​എ.​പി പാ​സ്​ ക​ര​സ്​​ഥ​മാ​ക്കൂ

കുവൈത്ത് സിറ്റി: യു.എ.ഇ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിലെ െഎതിഹാസിക വിജയത്തിനുശേഷം കുവൈത്തിലെ കലാസാംസ്കാരികോത്സവങ്ങളുടെ പുതിയ അളവുകോലാവുക എന്ന നിയോഗവുമായി മധുരമെൻ മലയാളമെത്തുേമ്പാൾ വി.െഎ.പി ടിക്കറ്റ് കരസ്ഥമാക്കാൻ എല്ലാവർക്കും അവസരം. click4m എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിശ്ചിത സ്ഥലത്തുനിന്ന് ടിക്കറ്റ് കരസ്ഥമാക്കുന്നവർക്ക് ലഭിക്കുന്നത് വി.െഎ.പി പാസ്. സാധാരണ നിലയിൽ പൗരപ്രമുഖർക്കും സംഘടനാ നേതാക്കൾക്കും നൽകിവരുന്ന വി.െഎ.പി ടിക്കറ്റുകൾ ലഭ്യമാക്കാൻ സാധാരണക്കാർക്കും അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. മൂന്നു കേന്ദ്രങ്ങളാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്.

ഫഹാഹീൽ ശിഫ അൽ ജസീറ മെഡിക്കൽ സ​െൻറർ, ഫർവാനിയ തക്കാര റെസ്റ്റാറൻറ്, അബ്ബാസിയ ഒാർമ പ്ലാസ ജ്വല്ലറി എന്നിവിടങ്ങളിലാണ് വെബ് വി.െഎ.പി ടിക്കറ്റ് കേന്ദ്രങ്ങൾ. click4m ലെ ‘മധുരമെൻ മലയാളം കുവൈത്ത്’ വിൻഡോയിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വിൻഡോയിൽ പേര്, ടിക്കറ്റി​െൻറ എണ്ണം, ടിക്കറ്റ് വാങ്ങുന്ന കേന്ദ്രം എന്നിവ രേഖപ്പെടുത്തിയ ശേഷം അവിടെ തന്നെയുള്ള വിൻഡോയിൽനിന്ന് നേരിട്ട് പ്രിൻറ് ചെയ്യാം. നിങ്ങളുടെ മെയിലിലേക്കും ടിക്കറ്റ് മാതൃക വരും. ഇതിൽനിന്ന് പ്രിൻറ് ചെയ്യുകയുമാവാം. ഇൗ പ്രിൻറുമായി നിശ്ചിത കേന്ദ്രത്തിലെത്തി വി.െഎ.പി ടിക്കറ്റ് കരസ്ഥമാക്കാം.

ഒരാൾക്ക് ഒരു തവണ മാത്രമേ ഇങ്ങനെ ടിക്കറ്റ് ലഭ്യമാവൂ. പരമാവധി രണ്ടു ടിക്കറ്റ് ആണ് ലഭിക്കുക. കുടുംബത്തെ ഉദ്ദേശിച്ചാണ് രണ്ടു ടിക്കറ്റ് എന്ന് നിശ്ചയിച്ചിട്ടുള്ളത്.രജിസ്ട്രേഷൻ സമയത്ത് ഒരു ടിക്കറ്റ് മാത്രം ബുക്ക് ചെയ്തിട്ടുള്ളൂവെങ്കിൽ ടിക്കറ്റ് കേന്ദ്രങ്ങളിൽനിന്നും ഒരു ടിക്കറ്റ് മാത്രമേ ലഭിക്കൂ. മലയാളത്തിലെ പ്രമുഖ ഗായകരും കലാകാരന്മാരും പങ്കെടുക്കുന്ന, അന്താരാഷ്ട്ര സൗകര്യങ്ങളുള്ള അത്യാധുനിക വേദിയിൽ അരങ്ങേറുന്ന ദൃശ്യശ്രാവ്യ വിസ്മയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഇത്രയും വലിയ ഒരു ഇന്ത്യൻ മാമാങ്കം കുവൈത്തിൽ ഇതാദ്യം. ഏപ്രിൽ 21ന് അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിലാണ് പരിപാടി.

News Summary - gulfmadhyamam maduramenmalayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.