കുവൈത്ത് സിറ്റി: യു.എ.ഇയിൽ നടക്കുന്ന ഗൾഫ് യൂത്ത് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് മുന്നേറ്റം തുടരുന്നു. കഴിഞ്ഞ ദിവസം ബോക്സിങ്, ടേബിൾ ടെന്നിസ്, വോളിബാൾ ടീമുകൾ ആറ് മെഡലുകൾ നേടി. ഒരു സ്വർണം, നാല് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് നേട്ടം. ബോക്സിങ്ങിൽ കുവൈത്ത് താരങ്ങൾ നാലു മെഡലുകളും നേടി. യാക്കൂബ് അൽ ഷഹീൻ സ്വർണം (60 കിലോഗ്രാം വിഭാഗം), സൗദ് ഫർഹാൻ വെള്ളി (80 കിലോഗ്രാം വിഭാഗം), യാസർ ഹസൻ വെള്ളി (71 കിലോഗ്രാം), അബ്ദുൽ അസീസ് ഹേമദ് വെള്ളി (67 കിലോഗ്രാം) എന്നിവ നേടി. ടേബിൾ ടെന്നിസിൽ, റയാൻ അൽ ഈദാൻ, ഖദീജ അൽ ഹൽവാജി, മറിയം അൽ ഹൽവാജി, ജന അൽ ഈദാൻ, ഫാത്തിമ അൽ ഷമാരി എന്നിവരടങ്ങുന്ന വനിത ടീം വെള്ളി മെഡൽ നേടി. വോളിബാൾ ടീം വെങ്കല മെഡൽ നേടി. ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഇതുവരെ 15 സ്വർണവും 25 വെള്ളിയും 23 വെങ്കലവുമടക്കം 63 മെഡലുകൾ നേടിയിട്ടുണ്ട്. ഏപ്രിൽ 16ന് ആരംഭിച്ച ആദ്യ ഗൾഫ് യൂത്ത് ചാമ്പ്യൻഷിപ് മെയ് രണ്ടു വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.