Posted On
date_range Updated On
date_range ആകാശയാത്രയിൽ വർധന
കുവൈത്ത്സിറ്റി: കഴിഞ്ഞ വർഷം കുവൈത്ത് വിമാനത്താവളം വഴി യാത്രചെയ്തത് 15.6 ദശലക്ഷം പേർ. 2022നെ അപേക്ഷിച്ച് 2023ൽ യാത്രക്കാരുടെ എണ്ണത്തിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയതായി സിവില്‍ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
രാജ്യത്തെ വിമാന ഗതാഗതത്തിൽ 23 ശതമാനവും ചരക്ക് ഗതാഗതത്തിൽ മൂന്നു ശതമാനവും വർധന കഴിഞ്ഞ വർഷം ഉണ്ടായതായി സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. വിമാനം വഴി 79,32,222 പേര് രാജ്യത്ത് പ്രവേശിച്ചപ്പോള്‍ 76,84,578 പേര് കുവൈത്തില്‍ നിന്നും പുറത്തേക്കു യാത്ര ചെയ്തു. 1,28,584 ഫ്ലൈറ്റുകളാണ് ഈ കാലയളവില്‍ രാജ്യത്ത് നിന്നും ഓപറേറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.