ഗ്രീൻ സൗഹൃദവേദി കുവൈത്ത് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽദാനം നാസർ അൽ മഷ്ഹൂർ തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സഹപ്രവർത്തകന് കാരുണ്യ ഭവനം ഒരുക്കി ഗ്രീൻ സൗഹൃദവേദി കുവൈത്ത്. കോവിഡ് പ്രതിസന്ധിയിൽ കിടപ്പാടം പോലും പൂർത്തിയാക്കാതെ പ്രവാസം അവസാനിപ്പിക്കേണ്ടി വന്ന സഹപ്രവർത്തകനാണ് വീട് നിർമിച്ചുനൽകിയത്. നാസർ അൽ മഷ്ഹൂർ തങ്ങൾ മുഖ്യരക്ഷാധികാരിയും റഹൂഫ് മഷ്ഹൂർ ചെയർമാൻ ആയുള്ള ഭവനനിർമാണ കമ്മിറ്റി, കോഓഡിനേറ്റർ ശരീഫ് ഒതുക്കുങ്ങലിന്റെ മേൽനോട്ടത്തിൽ ഏകദേശം 12 ലക്ഷം രൂപ ചെലവിൽ 16 മാസം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത്. നാസർ അൽ മഷ്ഹൂർ തങ്ങൾ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ഇക്ബാൽ മാവിലാടം, ഹാരിസ് വള്ളിയോത്ത്, അയ്യൂബ് പുതുപ്പറമ്പ്, ഷാഹുൽ ബേപ്പൂർ, അനസ് അത്തോളി, ശിഹാബ് ആലക്കാട്, റഫീഖ് കിനാലൂർ, ഇസ്മായിൽ കോട്ടക്കൽ, ഇബ്രാഹിം, ബഷീർ, നാസർ നരിക്കുനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.