ഗ്രാ​​ൻ​​ഡ് ഹൈ​​പ്പ​​റി​​ന്റെ 30ാം ശാ​ഖ ഫ​​ർ​​വാ​​നി​​യ ബ്ലോ​​ക്ക് ആ​​റി​​ൽ തു​റ​ന്നു

കു​​വൈ​​ത്ത് സി​​റ്റി: പ്ര​​മു​​ഖ റീ​​ട്ടെ​​യി​ൽ ശൃം​​ഖ​​ല​​യാ​​യ ഗ്രാ​​ൻ​​ഡ് ഹൈ​​പ്പ​​ർ കു​​വൈ​​ത്തി​​ൽ 30ാം ശാ​ഖ തു​റ​ന്നു. ഫ​​ർ​​വാ​​നി​​യ ബ്ലോ​​ക്ക് ആ​​റി​​ൽ സ്ട്രീ​​റ്റ് പ​​തി​​മൂ​​ന്നി​​ലാ​​ണ് പു​​തി​​യ ശാ​​ഖ. ക​​ലാ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ സ​അ​ദ് ഹം​ദാ​ദ്, സ​ലീം ഹ​മ​ദ, അ​മാ​നു​ല്ല, അ​യ്യൂ​ബ് ക​ച്ചേ​രി (റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ- ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്ത്), മു​ഹ​മ്മ​ദ് സു​നീ​ർ (സി.​ഇ.​ഒ), ത​ഹ്‌​സീ​ർ അ​ലി (ഡി.​ആ​ർ.​ഒ), റാ​ഹി​ൽ ബാ​സിം(​സി.​ഒ.​ഒ) എ​ന്നി​വ​രും മ​റ്റു മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ചേ​ർ​ന്ന് ഷോ​പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

2025ൽ ​ഗ്രൂ​പ്പി​ന്റെ 50 ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തു​മെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി അ​റി​യി​ച്ചു. അ​​റു​​നൂ​​റോ​​ളം സ്ക്വ​​യ​​ർ മീ​​റ്റ​​റി​​ലാ​​ണ് ഫ​​ർ​​വാ​​നി​​യ​​യി​​ലെ പു​​തി​​യ ഔ​​ട്ട്‌​​ല​റ്റ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്രാ​ദേ​ശി​ക താ​മ​സ​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ഔ​ട്ട്ല​റ്റ്. ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി പ​​ഴം, പ​​ച്ച​​ക്ക​​റി, മ​​റ്റു നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ൾ എ​​ന്നി​​വ വ​​ൻ വി​​ല​​ക്കു​​റ​​വി​​ൽ ല​​ഭ്യ​​മാ​​ണെ​​ന്ന് മാ​​നേ​​ജ്‍മെ​​ന്റ് അ​​റി​​യി​​ച്ചു.

Tags:    
News Summary - Grand Hypermarket Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.