ഗ്രാൻഡ് ഹൈപ്പർ മുർഗാബ് ഔട്ട്ലെറ്റ് ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ്, ജാസിം മുഹമ്മദ് ഖമീസ് ആൽ ശാറാഹ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ അൻവർ അമീൻ ചെലാട്ട് , റീജനൽ ഡയറക്ടർ അയ്യൂബ്
കച്ചേരി എന്നിവർ സമീപം
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 37ാമത് ഔട്ട്ലെറ്റ് മുർഗാബിൽ പ്രവർത്തനമാരംഭിച്ചു. മുർഗാബ് അബ്ദുൽ അസീസ് ഹമദ് അൽ സഖർ സ്ട്രീറ്റിലെ അൽ തുജ്ജാർ ടവർ കെട്ടിടത്തിലാണ് പുതിയ ഔട്ട്ലെറ്റ് തുറന്നത്. ഒറ്റ നിലയിലായി വിശാലമായ 21,500 ചതുരശ്രയടി വിസ്തൃതിയിലാണ് പുതിയ ഔട്ട്ലെറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ്, ജാസിം മുഹമ്മദ് ഖമീസ് അൽ ശാറാഹ് എന്നിവർ ചേർന്നാണ് പുതിയ ഷോറൂം ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ അൻവർ അമീൻ ചെലാട്ട്, റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്ലം, അമാനുല്ല, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ഉന്നത മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പഴവർഗങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കൾ, നിത്യോപയോഗ പദാർഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾ പുതിയ ഔട്ട്ലെറ്റിൽ ലഭ്യമാണ്.
പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ ഔട്ട്ലെറ്റിൽ ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. വിവിധ കലാപരിപാടികളോട് കൂടി നടന്ന വർണാഭമായ ഉദ്ഘാടന ചടങ്ങ് ജനശ്രദ്ധയാകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.