കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുവൈത്തിലെ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻഫോക് പ്രതിനിധികളുമായി ചേർന്ന് ഗ്രാൻഡ് ഹൈപ്പർ ഫഹാഹീലിൽ വെച്ചായിരുന്നു ആഘോഷം. ചടങ്ങിൽ ഇൻഫോക് പ്രതിനിധികളെ ആദരിച്ചു.
ആരോഗ്യരംഗത്ത് നഴ്സുമാർ നൽകുന്ന നിസ്തുലമായ സംഭാവനകളെയും സേവനങ്ങളെയും മാനേജ്‌മെന്റ് അഭിനന്ദിക്കുകയും, ആദരസൂചകമായി ഇൻഫോക് പ്രതിനിധികൾക്ക് സ്നേഹാദരങ്ങൾ കൈമാറുകയും ചെയ്തു.
ഗ്രാൻഡ് ഹൈപ്പർ സി.സി.ഒ.ഒ ശരീഫ് ബി.സി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് നഴ്സുമാർ നൽകുന്ന കരുതൽ വലിയ മാതൃകയാണെന്നും അവരെ ആദരിക്കാൻ സാധിച്ചതിൽ ഗ്രാൻഡ് ഹൈപ്പറിന് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻഫോക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിജേഷ് വേലായുധൻ നന്ദി രേഖപ്പെടുത്തി. ഗ്രാൻഡ് ഹൈപ്പറിന്റെ മറ്റ് ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും ഇൻഫോക് ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.