കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഏജൻസികൾക്ക് തങ്ങളുടെ വിദേശ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരാം. ആഭ്യന്തര മന്ത്രി അനസ്അൽ സാലിഹിെൻറ നേതൃത്വത്തിലുള്ള കോവിഡ് എമർജൻസി കമ്മിറ്റി ഇതിന് അനുമതി നൽകി. മുൻഗണന വിഭാഗത്തിലുള്ള പത്ത് തൊഴിലുകളിലെജീവനക്കാരെയാണ് ചാർേട്ടഡ് വിമാനത്തിൽ കൊണ്ടുവരാൻ അനുവദിക്കുക. വിവിധ സർക്കാർ വകുപ്പുകളോട് അടിയന്തരമായി തിരിച്ചെത്തിക്കേണ്ട വിദേശജീവനക്കാരുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ ഉപസമിതി പട്ടിക പരിശോധിച്ച് യാത്ര അനുമതി നൽകും. കുവൈത്തിലേക്ക് നേരിട്ട്വിമാനസർവീസ് ഇല്ലാത്ത ഇന്ത്യ അടങ്ങുന്ന 34 രാജ്യങ്ങളിൽനിന്ന് പ്രത്യേക വിമാനത്തിൽ ആളുകളെ എത്തിക്കാനാണ് പദ്ധതി. കോവിഡ് നിയന്ത്രണങ്ങൾ മൂലംകുവൈത്തിലേക്ക് തിരികെ എത്താൻ സാധിക്കാത്ത സർക്കാർ ജീവനക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പേരു വിവരങ്ങൾ ശേഖരിക്കുന്നത്. ഇവരുടെ രജിസ്ട്രേഷന് വേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് വൈകാതെ പ്രവർത്തനം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.