Posted On
date_range Updated On
date_range സർക്കാർ ആശുപത്രിയിലെ എമർജൻസി വാർഡിൽ ഫീസ് വർധിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ആശുപത്രികളിലെ എമർജൻസി വാർഡിൽ വിദേശികൾക്കുള്ള പരിശോധന ഫീസ് അഞ്ച് ദീനാറിൽനിന്ന് 10 ദീനാറായി വർധിപ്പിച്ചു. അതേസമയം, അത്യാഹിതവും ഗുരുതരവുമായ കേസുകളിൽ നിരക്ക് വർധന ബാധകമാവില്ല. ആശുപത്രി മേധാവികൾക്ക് ഒാരോ കേസുകളും വിലയിരുത്തി ഫീസിളവ് നൽകാൻ അനുവാദം നൽകി. എമർജൻസി വാർഡുകളിലെ തിരക്ക് കുറക്കാനാണ് അത്ര ഗുരുതരമല്ലാത്ത കേസുകളിൽ ഫീസ് ഇരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ വരുമാനവും ഇതിലൂടെ വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.