കുവൈത്ത് സിറ്റി: പൂർണമായി കുവൈത്തിൽ ചിത്രീകരിച്ച കെ.എം. രാജേഷ് സംവിധാനം ചെയ്ത '2.43 AM' ഹ്രസ്വചിത്രത്തിന് പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റിവ് ഗ്രൂപ്പിെൻറ 11ാമത് അന്താരാഷ്ട്ര ഹാഫ് ഫെസ്റ്റിവലിൽ ഗോൾഡൻ സ്ക്രീൻ പുരസ്കാരം. '2.43 AM' ഹ്രസ്വചിത്രത്തിന് ഗോൾഡൻ സ്ക്രീൻ പുരസ്കാരം50,000 രൂപയും ശിൽപി കെ.വി. രാജൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കല കുവൈത്ത് മൈക്രോ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും നല്ല സംവിധായകനും നല്ല ചിത്രത്തിനും ഉൾെപ്പടെ നിരവധി അവാർഡുകൾ കുവൈത്തിലും ഇന്ത്യയിലും 2.43 AM നേടിയിട്ടുണ്ട്. സമാപന സമ്മേളനം ഛായാഗ്രാഹകൻ മധു അമ്പാട്ട് ഉദ്ഘാടനം ചെയ്തു. വി.കെ. ജോസഫ് മുഖ്യപ്രഭാക്ഷണം നടത്തി. ജൂറി ചെയർമാൻ സി.എസ്. വെങ്കിടേശ്വരൻ, അംഗങ്ങളായ സംവിധായകൻ ഷെറി ഗോവിന്ദൻ, ഡോ. കെ.പി. ജയകുമാർ, പ്രസിഡൻറ് കെ.വി. വിൻസൻറ്, വൈസ് പ്രസിഡൻറ് കെ.ആർ. ചെത്തല്ലൂർ, സി.കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ്, മേതിൽ കോമളൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.