ഇ​റാ​ഖി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി​ലെ കു​ർ​ദി​സ്താ​ൻ മേ​ഖ​ല​യി​ലെ ഗ്യാ​സ് ഫീ​ൽ​ഡ് ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. എ​ല്ലാ​ത്ത​രം ഭീ​ക​ര​ത​യെ​യും കു​വൈ​ത്ത് നി​ര​സി​ക്കു​ന്ന​താ​യി ആ​വ​ർ​ത്തി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​റാ​ഖ് സ​ർ​ക്കാ​റി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. തീ​വ്ര​വാ​ദ​വും അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ഐ​ക്യ​പ്പെ​ടാ​നും സ​ഹ​ക​രി​ക്കാ​നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു. ഇ​റാ​ഖി​ലെ കു​ർ​ദി​സ്താ​ൻ മേ​ഖ​ല​യി​ലെ ഗ്യാ​സ് ഫീ​ൽ​ഡി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Kuwait condemns terrorist attack in Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.