Posted On
date_range Updated On
date_range ജോർഡനില്‍ നിന്ന് ആടുകളെ ഇറക്കുമതി ചെയ്യും
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ജോർഡനില്‍ നിന്നും ആടുകളെ ഇറക്കുമതി ചെയ്യുന്നു. അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ജനറൽ അതോറിറ്റി ഇറക്കുമതിക്ക് അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ജോർഡനിൽ നിന്ന് ഇറാഖ് അതിർത്തി വഴിയാണ് കുവൈത്തിലെ പ്രാദേശിക വിപണിയിലേക്ക് ആടുകളെ കൊണ്ടുവരുക.
വിദേശങ്ങളില്‍ നിന്നും ആടുകളുടെ വരവ് കുറഞ്ഞതോടെ പ്രാദേശിക ആടുകളുടെ വിലയിൽ അടുത്തിടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ബലി പെരുന്നാൾ അടുത്തെത്തിയതോടെ കുവൈത്തിൽ ആട് ആവശ്യക്കാര്‍ ഏറെയാണ്. പ്രാദേശികമായി വളർത്തുന്ന അൽ നുഐമി, അൽ മൊഹാജെൻ എന്നീ ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.