Posted On
date_range Updated On
date_range ഫർവാനിയ ഗവർണറേറ്റിൽ ഫയർ ഫോഴ്സ് പരിശോധന: 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ കുവൈത്ത് ഫയർ ഫോഴ്സ് വ്യാപക പരിശോധന. പരിശോധനയിൽ 115 നോട്ടീസുകൾ നൽകുകയും, 34 സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടുകയും, 15 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, നിയമലംഘനങ്ങൾ കുറക്കൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന.
ഫർവാനിയ ഗവർണറേറ്റിലെ പ്രിവൻഷൻ വിഭാഗമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഗവർണറേറ്റിലെ വ്യാവസായിക മേഖലകളിൽ സുരക്ഷയും ക്രമീകരണങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്നും ഫയർ ഫോഴ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.