എട്ടു മാസത്തിനിടെ 10 ബില്യൺ ദീനാർ കടന്നു പി.ഒ.എഫ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം ആദ്യ എട്ടു മാസത്തിനിടെ പോയിന്റ് ഓഫ് സെയിൽ (പി.ഒ.എഫ്) വഴിയുള്ള പണമിടപാടുകൾ 10 ബില്യൺ ദീനാർ കടന്നു. ജനുവരി മുതൽ ആഗസ്റ്റ് വരെ 10.15 ബില്യൺ ദീനാറിന്റെ ഇടപാടുകളാണ് നടന്നത്.

ഏകദേശം 110,458 POS ടെർമിനലുകളിലായി 54.35 കോടി ഇടപാടുകൾ രേഖപ്പെടുത്തി. ഒരു ദിവസം ശരാശരി 2.24 ദശലക്ഷം ഇടപാടുകളും 41.78 മില്യൺ ദീനാറിന്റെ ചെലവുമാണ് നടന്നത്. കുവൈത്തിലെ റീട്ടെയിൽ, സേവന മേഖലകളിൽ ഇലക്ട്രോണിക് പണമിടപാടുകളുടെ ഉപയോഗം വ്യാപകമാകുന്നതിന്റെ സൂചനയാണിത്.

Tags:    
News Summary - Kuwait POS Transactions Exceed 10 Billion Dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.