Posted On
date_range Updated On
date_range ഗ്ലോബൽ തിക്കോടിയൻസ് ഫോറം വസന്തോത്സവം
കുവൈത്ത് സിറ്റി: കലാപരിപാടികൾ, ഗെയിമുകൾ, ഗാനമേള എന്നിവയുമായി ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) കുവൈത്ത് ചാപ്റ്റർ 'വസന്തോത്സവം 2022'സംഘടിപ്പിച്ചു. വഫ്‌റ ഫാം റിസോർട്ടിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് നജ്മുദ്ദീൻ ടി.സി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ശുഐബ് കുന്നോത്ത്, ശ്രീജിത് തിക്കോടി, വിഭീഷ് തിക്കോടി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സമീർ തിക്കോടി സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി യൂനുസ് പുറക്കാട് നന്ദിയും പറഞ്ഞു. ഫിറോസ് കുളങ്ങര, ഇ.എം. ഹാഷിദ്, ഷൈബു കൂരന്റവിട, അലി പുതുക്കുടി, നൗഷാദ് പാലൂർ, ആയിഷ നവാൽ, അദീബ മെഹറിൻ, അനുപമ, ലജിത ഷൈബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.