കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയദിനത്തോടനുബന്ധിച്ച് മൂന്നാം വർഷവും കുവൈത്തിലെ പൊന ്നാനിക്കാർ റിഗ്ഗ പാർക്കിൽ ഒത്തുകൂടി.
പൊന്നാനി സിറ്റി വെൽഫെയർ ഫോറം കുവൈത്ത് ഘടകം സ ംഘടിപ്പിച്ച പൊന്നാനി സംഗമത്തിൽ പ്രസിഡൻറ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. അഷ്റഫ്, ട്രഷറർ ഹനീഫ മാളിയേക്കൽ എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു. വടംവലി മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും ജലീബ് മേഖല ജേതാക്കളായി.
സിറ്റി മേഖല രണ്ടാം സ്ഥാനം പങ്കിട്ടു. വൈകീട്ട് ആറുമണിക്ക് നടന്ന സമാപന വേദിയിൽ അക്ബർ ട്രാവൽസ് പ്രതിനിധി യു. റിയാസ്, മുതിർന്ന അംഗങ്ങൾ എന്നിവർ മത്സരങ്ങളിലെയും റാഫിൾ കൂപ്പണിലെയും വിജയികൾക്കുള്ള സമ്മാനവിതരണം നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ യു. അശ്റഫ് സ്വാഗതവും പ്രോഗ്രാം ജോയൻറ് കൺവീനർ ആർ.വി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.