കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുവൈത്ത് ജാഗ്രതയിൽ. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഡെന്മാർക്ക്, നെതർലൻഡ്സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
എന്നാൽ, ഇത് നേരേത്ത കണ്ടെത്തിയ വൈറസിനെക്കാൾ മരണനിരക്ക് വർധിപ്പിക്കുന്നതാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, പുതിയ വൈറസിെൻറ വ്യാപനശേഷി കൂടുതലാണെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിൽനിന്ന് വന്നയാളിലൂടെ ജനിതക മാറ്റം സംഭവിച്ച വൈറസ് കുവൈത്തിലും എത്തിയെന്ന റിപ്പോർട്ട് നിഷേധിച്ച് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് തന്നെ നേരിട്ട് രംഗത്തെത്തി.
യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നും ബ്രിട്ടനിൽനിന്നും ഡിസംബർ 11നും 21നും ഇടയിൽ കുവൈത്തിലെത്തിയവരോട് ജാബിർ ആശുപത്രിയിൽ വൈറസ് പരിശോധനക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിൽ അധികൃതർ അതിജാഗ്രത പുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.