Posted On
date_range Updated On
date_range ലിംഗനീതി: കുവൈത്തിന് ലോക ബാങ്കിെൻറ അഭിനന്ദനം
കുവൈത്ത് സിറ്റി: തൊഴിലിടങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കുന്നതിൽ കുവൈത്ത് മാതൃകപരമായ ഇടപെടലാണ് നടത്തുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്. സ്വകാര്യ തൊഴിലിടങ്ങളിൽ സ്ത്രീകളോട് വിവേചനമോ ലൈംഗികാതിക്രമമോ ഉണ്ടായാൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞയാഴ്ച വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയത് അഭിനന്ദനാർഹമാണ്. കുവൈത്ത് വിഷൻ 2035 വികസന പദ്ധതിയിൽ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യവും മാതൃകപരമാണ്. സ്ത്രീകളെ കൂടുതലായി തൊഴിലിടത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തണമെന്നും ലോക ബാങ്ക് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.