ജി.സി.സി പ്രതിസന്ധി: കുവൈത്തിെൻറ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ബ്രിട്ടൻ
കുവൈത്ത് സിറ്റി: ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിൽ പുതുതായി രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. സന്ദർശനത്തിനായി ലണ്ടനിലെത്തിയ കുവൈത്ത് മന്ത്രിസഭാകാര്യ- വാർത്താവിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറകുമായുള്ള ചർച്ചക്കിടെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രതിസന്ധി കൂടുതൽ രൂക്ഷമാവാതെ നോക്കുന്നതിൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിരന്തര ശ്രമങ്ങൾക്ക് നിർണായക പങ്കാണുള്ളത്.നിർണായക ഘട്ടത്തിൽ ഒരു ഭാഗത്തേക്കും ചായാതെ മധ്യസ്ഥെൻറ റോൾ സ്വയം ഏറ്റെടുത്ത അമീർ ഇതിനകം ലോകത്തിെൻറ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് കുവൈത്തിനും ബ്രിട്ടനുമുള്ളത്. ലോകത്തിന് ഭീഷണിയായി മാറിയ ഭീകരവാദ- തീവ്രവാദ നീക്കങ്ങൾക്കെതിരെ ഒരുമിച്ചു പോരാടാൻ എല്ലാവരും തയാറാവണം. ഭീകരവാദ ഗ്രൂപ്പുകളിലേക്ക് സാമ്പത്തിക സഹായം എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതോടൊപ്പം അത്തരം സംഘടനകൾക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.