കുവൈത്ത് സിറ്റി: ആറാമത് ജി.സി.സി വനിത ഗെയിംസിന് ഒക്ടോബറിൽ കുവൈത്ത് വേദിയാവും. ഇ ത്തവണ കുതിരയോട്ടവും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 10 ഗെയിംസ് ഇനങ്ങളിലായിരുന്നു മത്സരം. 2008ൽ ആദ്യമായി ജി.സി.സി വനിത ഗെയിംസ് സംഘടിപ്പിക്കപ്പെട്ടപ്പോൾ ആതിഥേയത്വം വഹിച്ചത് കുവൈത്ത് ആണ്. ഇത്തവണത്തെ കായികമേളക്ക് തയാറെടുപ്പ് ആരംഭിച്ചതായും കായിക മേഖലയിൽ വനിതകളുടെ പങ്ക് വർധിപ്പിക്കാൻ മേള ഉൗർജംപകരുമെന്നും സംഘാടകസമിതി മേധാവി ശൈഖ നൈമ അൽഅഹ്മദ് അൽജാബിർ അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.