കുവൈത്ത് സിറ്റി: ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിെൻറ ഭാഗമായി യു.എസ്– ബ്രിട്ടീഷ് പ്രതിനിധികൾ കുവൈത്തിെൻറ സാന്നിധ്യത്തിൽ ചർച്ച നടത്തി. തിങ്കളാഴ്ച വൈകീട്ട് ബയാൻ പാലസിൽ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് വിളിച്ചുകൂട്ടിയ സംയുക്തയോഗത്തിൽ അമേരിക്കൻ വിദേശകാര്യമന്ത്രി റെക്സ് ടെയ്ലർസണും ബ്രിട്ടീഷ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാർക് സിഡ്വേലുമാണ് പങ്കെടുത്തത്. പ്രതിസന്ധി പരിഹരിക്കാൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് കുവൈത്തും ബ്രിട്ടനും പൂർണ പിന്തുണ അറിയിച്ചു. ചർച്ചകളിലൂടെയേ പ്രശ്ന പരിഹാരം സാധിക്കുകയുള്ളൂവെന്ന കാര്യത്തിൽ മൂന്നു രാജ്യങ്ങളും യോജിച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. വാർത്താ വിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല, അണ്ടർ സെക്രട്ടറിമാരായ ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ദാരി അൽ അജ്റാൻ എന്നിവരും വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.