മംഗഫ്: ജനത കൾചറൽ സെൻറർ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കുന്ന ജെ.സി.സി ടീമിെൻറ ജഴ്സി പ്രകാശനം എൻ.സി.സി കമ്പനി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഷാജി ജോസ്, ടീം ക്യാപ്റ്റൻ പ്രദീപ് പട്ടാമ്പിക്ക് നൽകി നിർവഹിച്ചു. മംഗഫിലെ ജെ.സി.സി ഓഫിസിൽ പ്രസിഡൻറ് സഫീർ പി. ഹാരിസിെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൂർണമെൻറ് ഒഫീഷ്യൽ അൻഫർ ഖാസി, ടൂർണമെൻറ് കൺവീനർ വിഷ്ണു ദിനേശ്, ടീം മാനേജർ അർജുൻ എന്നിവരും എക്സിക്യൂട്ടിവുകളായ ഷാജുദ്ദീൻ കളത്തിപ്പറമ്പിൽ, എ.വി. ഷൈൻ, മധു എടമുട്ടം, പ്രശാന്ത്, ഡൊമനിക് പയ്യപ്പിള്ളി എന്നിവരും പങ്കെടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു. മാർച്ച് 16ന്, മിനാ അബ്ദുല്ലയിലെ ആർട്ടെക് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.