കുവൈത്ത് സിറ്റി: സുരക്ഷിതത്വം വർധിപ്പിക്കുന്നതിെൻറ ഭാഗമായി കുവൈത്ത് ഒായിൽ ടാേങ്കഴ്സ് കമ്പനി വീടുകളിലേക്കുള്ള പാചക വാതക സിലിണ്ടറുകൾ നവീകരിക്കുന്നു. ആദ്യഘട്ടത്തിൽ കമ്പനിയുടെ ശുെഎബ, ഉമ്മുൽ െഎഷ് ഫാക്ടറികളിൽനിന്ന് നൽകുന്ന സിലിണ്ടറുകൾ നവീകരിച്ച് നൽകും. ശുെഎബ ഫാക്ടറിയിലെ 12 കിലോഗ്രാമിെൻറ 2,64,600 സിലിണ്ടറുകളും 25 കിലോഗ്രാമിെൻറ 10,000 സിലിണ്ടറുകളും അഞ്ചു കിലോഗ്രാമിെൻറ 500 സിലിണ്ടറുകളുമാണ് സുരക്ഷാ പരിശോധന നടത്തി നവീകരിക്കുക.
ഉമ്മുൽ െഎഷ് ഫാക്ടറിയിലെ 12 കിലോഗ്രാമിെൻറ 53,000 സിലിണ്ടറുകളും 25 കിലോഗ്രാമിെൻറ 6,000 സിലിണ്ടറുകളും നവീകരിക്കും.അഗ്നിബാധയുണ്ടായാൽ സിലിണ്ടർ സ്ഫോടനത്തെ എത്രത്തോളം പ്രതിരോധിക്കുമെന്ന് പരീക്ഷിച്ചതിന് ശേഷം അവ പെയിൻറ് ചെയ്യും. വാതകം നിറച്ച് മുദ്ര ചെയ്യുന്നതിന് മുമ്പ് സിലിണ്ടറുകളിലെ സമ്മർദം പരിശോധിക്കുകയും ചെയ്യും.
ശുെഎബ ഫാക്ടറിയിൽ പ്രതിവർഷം 12 കിലോഗ്രാമിെൻറ 1.3 കോടി സിലിണ്ടർ വാതകം ഉൽപാദിപ്പിക്കാനും ഉമ്മുൽ െഎഷിൽ 12 കിലോഗ്രാമിെൻറ ഒന്നര കോടി സിലിണ്ടർ ഉൽപാദിപ്പിക്കാനുമാണ് ശേഷിയുള്ളത്. 2030ഒാടെ രണ്ടു ഫാക്ടറികളുെടയും ശേഷി ആവശ്യമായ പാചകവാതകത്തിെൻറ അളവിലും കവിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.