ഫർവാനിയയിൽ തീ വാഹനങ്ങളിലേക്ക് പടരുന്നു
Posted On
date_range Updated On
date_range മാലിന്യത്തിന് തീപിടിച്ചു വാഹനങ്ങളിലേക്ക് പടർന്നു
കുവൈത്ത് സിറ്റി: ഫർവാനിയയിൽ കെട്ടിടത്തിന് സമീപമുള്ള മാലിന്യത്തിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജനവാസമില്ലാത്ത കെട്ടിടത്തിന് സമീപം കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. കെട്ടിടത്തോട് ചേർന്നുള്ള ഇടത്ത് നിർത്തിയിട്ട നിരവധി വാഹനങ്ങളിലേക്കും തീ പടർന്നു. പല വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണക്കാനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ തീ അണച്ചതായും ആർക്കും മറ്റു പരിക്കുകൾ ഇല്ലെന്നും അഗ്നിരക്ഷ സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.