എം.എൻ. സലീം, പി. ലിജീഷ്, മഹേഷ്കുമാർ
കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ 2021 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഒാൺലൈനായി നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അബ്ബാസിയ, ഫഹാഹീൽ, സെൻട്രൽ മേഖലകളിൽ നിന്നായി 200ലധികം അംഗങ്ങൾ പങ്കെടുത്തു. ഫോക്ക് പ്രസിഡൻറ് ബിജു ആൻറണി, ഉപദേശക സമിതിയംഗം ബി.പി. സുരേന്ദ്രൻ, മുൻ ജനറൽ സെക്രട്ടറി സേവ്യർ ആൻറണി എന്നിവർ നിയന്ത്രിച്ചു.
കുട ജനറൽ കൺവീനർ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പി. ലിജീഷ് അനുശോചന പ്രമേയവും എം.എൻ. സലീം റിപ്പോർട്ടും പി.കെ. ഹരികൃഷ്ണൻ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടും മഹേഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ: എം.എൻ. സലീം (പ്രസി), പി. ലിജീഷ് (ജന. സെക്ര), മഹേഷ്കുമാർ (ട്രഷ), എൻ.കെ. വിജയകുമാർ, രാജേഷ്ബാബു, യു.കെ. ഹരിപ്രസാദ് (വൈസ് പ്രസി), വി.വി. പ്രമോദ് (ജോ. ട്രഷ), സേവ്യർ ആൻറണി (അഡ്മിൻ സെക്ര), പി.എം. സുജേഷ് (മെംബർഷിപ് സെക്ര), പി.കെ. ഹരികൃഷ്ണൻ (ചാരിറ്റി സെക്രട്ടറി), രാഹുൽ ഗൗതമൻ (ആർട്സ് സെക്രട്ടറി), എ.കെ. രാജേഷ് (സ്പോർട്സ് സെക്ര). ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, വനിത വേദി ചെയർപേഴ്സൻ രമ സുധീർ, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് എന്നിവർ സംസാരിച്ചു. അഡ്മിൻ സെക്രട്ടറി എം.വി. ശ്രീഷിൻ സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി പി. ലിജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.