അബ്ബാസിയ: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) 13ാം വാർഷികാഘോഷം ‘കണ്ണൂർ മഹോത്സവ’വും ഫോക് വനിതാവേദി പത്താം വാർഷികവും അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിൽ നടന്നു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ ഉദ്ഘാടനം ചെയ്തു.
ഫോക് പ്രസിഡൻറ് ഒാമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഗോൾഡൻ ഫോക് അവാർഡ് പ്രഖ്യാപനം ശശികുമാർ നിർവഹിച്ചു. വിവിധ മേഖലകളിൽ സമഗ്ര സംഭാവന ചെയ്ത ജില്ലയിലെ മഹദ് വ്യക്തികൾ/ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവക്ക് നൽകിവരുന്ന ‘ഗോൾഡൻ ഫോക്’ പുരസ്കാരം സർക്കസ് കുലപതി ജെമിനി ശങ്കരന് നവംബർ അവസാനവാരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
10ാം ക്ലാസിൽ മികച്ചവിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാരം സ്നേഹ സതീശൻ, വി.വി. അഭിനവ്, കെ.പി. മുഹമ്മദ് നിദാൽ (മൂന്നു പേരും ഒന്നാം സ്ഥാനം), ദിൽന രമേശ് (രണ്ടാം സ്ഥാനം), ശിവപ്രിയ എസ്. കുമാർ (മൂന്നാം സ്ഥാനം) എന്നിവർ ഏറ്റുവാങ്ങി. 12ാം ക്ലാസിലെ മികച്ച വിജയത്തിന് രിഫ മുസ്തഫ (ഒന്നാം സ്ഥാനം) ദേവിക രമേശ് (രണ്ടാം സ്ഥാനം) ഉദിത് രാജീവ് (മൂന്നാം സ്ഥാനം) എന്നിവർ അർഹരായി. ബി.പി. സുരേന്ദ്രൻ, അനിൽ കേളോത്ത്, പ്രവീൺ അടുത്തില, പ്രശാന്ത്, ബിന്ദു രാജീവ്, ശൈമേഷ്, വിജയേഷ്, ജിതേഷ് എന്നിവർ പുരസ്കാരം നൽകി. അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി ജോൺ സൈമൺ സുവനീർ പ്രകാശനം ചെയ്തു. മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ഷിജുവിന് ജയശങ്കർ കൈമാറി. മെട്രോ മെഡിക്കൽ കെയർ സി.ഇ.ഒ ഹംസ പയ്യന്നൂർ, വനിതാവേദി ജനറൽ കൺവീനർ അഡ്വ. രമ സുധീർ, ആദിത്യൻ ദയാനന്ദൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സേവ്യർ ആൻറണി സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു ആൻറണി നന്ദിയും പറഞ്ഞു. സ്ത്രീ ശാസ്തീകരണം വിഷയമാക്കി 50 തിൽപരം വനിതകളെ അണിനിരത്തി നൃത്തസംഗീത നാടകം ‘വീരാംഗന’ അവതരിപ്പിക്കപ്പെട്ടു. മറ്റു കലാപരിപാടികളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.