Posted On
date_range Updated On
date_range വെള്ളിയാഴ്ച പെരുന്നാളിന് സാധ്യതയെന്ന്
കുവൈത്ത് സിറ്റി: രാജ്യത്ത് ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആകാനിടയുണ്ടെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. റമദാൻ അവസാന ദിനം വ്യാഴാഴ്ച ആയിരിക്കും. വ്യാഴാഴ്ച രാത്രി 7.14 ന് മാസപ്പിറവി ദൃശ്യമാകും. ശവ്വാൽ ചന്ദ്രക്കല 24 മിനിറ്റ് നേരം നില നിൽക്കുമെന്നും അൽ ഉജൈരി സെന്റര്‍ അറിയിച്ചു. അതേസമയം, പെരുന്നാൾ ദിവസം ആധികാരികമായി പ്രഖ്യാപിക്കാനുള്ള അധികാരം ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.