ഫ്രൈഡേ ഫോറം കുവൈത്ത് ഇന്റർ സ്കൂൾ ഇസ്‍ലാമിക് പ്രഭാഷണ മത്സര വിജയികൾ ഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: ഫ്രൈഡേ ഫോറം കുവൈത്ത് 13ാമത് ഇന്റർ സ്‌കൂൾ പ്രഭാഷണ മത്സരം ഖൈത്താനിലെ ഹോട്ടൽ രാജധാനി പാലസിൽ നടന്നു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുവൈത്തിലെ 18 ഇന്ത്യൻ സ്‌കൂളുകളിൽനിന്ന് 41 കുട്ടികൾ പങ്കെടുത്തു.
സീനിയർ വിഭാഗത്തിൽ യുനൈറ്റഡ് ഇൻർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ നൂറ അൻവർ സയീദ് ഒന്നാം സ്ഥാനവും യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ നസ്വിഹ നൗഷാദ് രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ഐ.സി.എസ്.കെ ഖൈത്താനിലെ അയ്മൻ മുഹമ്മദ് ഒന്നാം സ്ഥാനവും ജാബ്രിയ ഇന്ത്യൻ സ്കൂളിലെ നുഹ നാസർ രണ്ടാം സ്ഥാനവും നേടി. സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ യഥാക്രമം ഐ.സി.എസ്.കെ ഖൈത്താനിലെ ഹിമ ജമീലയും ഐ.സി.എസ്.കെ സീനിയറിലെ മറിയം ഷക്കീൽ അഹമ്മദും പ്രോത്സാഹന സമ്മാനങ്ങൾ നേടി.
ഫ്രൈഡേ ഫോറം ലേഡീസ് വിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. അമീർ അഹമ്മദ്, ടി.എം മറിയം രംഗത്ത്, ടി.എം. മുഹമ്മദ് ഷിറാസ് റസീൻ, എൻജിനീയർ അഫ്‌സൽ അലി, ടി.എം സാദിഖ് അലി, ടി.എം. റുബീന ശൈഖ് എന്നിവർ വിധികർത്താക്കളായിരുന്നു. നിഹാൽ ഫസീഹുല്ല ഖിറാഅത്ത് നടത്തി. പ്രസിഡന്റ് മുഹമ്മദ് ഷബീറ് അധ്യക്ഷത വഹിച്ചു. ഇൻസ്പെരിയ 2023 എന്ന സുവനീർ ചീഫ് എഡിറ്റർ സൈനബ് മൻസൂർ പ്രകാശനം ചെയ്തു. ഹിബ ഹാരിസ് അയ്ദീദ് പരിപാടി നിയന്ത്രിച്ചു. സാദിയ യൂസഫ് സമ്മാനദാനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ സുബീന ഷബീർ സ്വാഗതവും ഫർഹ അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.