Posted On
date_range Updated On
date_range ലഹരി പുരട്ടി എ-4 ഷീറ്റുകൾ: കുവൈത്ത് വിമാനത്താവളത്തിൽ ഫ്രഞ്ച് യാത്രക്കാരൻ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം. ലണ്ടനിൽ നിന്ന് എത്തിയ ഫ്രഞ്ച് യാത്രക്കാരൻ ലഹരിവസ്തുക്കളുമായി പിടിയിലായി. ഇയാളുടെ ലഗേജിൽ നിന്ന് ലഹരിവസ്തു പുരട്ടിയ 13 കിലോ ഭാരമുള്ള 1,603 എ-4 ഷീറ്റുകൾ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു.
കുവൈത്ത് വിമാനത്താവളം ടെർമിനൽ നാലിൽ എത്തിയ യാത്രക്കാരനിൽ സംശയം തോന്നി ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത വസ്തുക്കളും ലഹരിമരുന്ന്-മദ്യ നിയന്ത്രണ വിഭാഗത്തിന് കൈമാറി.
നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനും കസ്റ്റംസ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശങ്ങൾ പ്രകാരമായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.