മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം


അ​സ്സ​ബാ​ഹും അം​ഗ​ങ്ങ​ളും


സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്നു


കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ൾ, സ്ഥാ​ന​ക്ക​യ​റ്റം, സ്ഥ​ലം​മാ​റ്റം എ​ന്നി​വ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ തീ​രു​മാ​നം മ​ന്ത്രി​സ​ഭ​യെ അ​റി​യി​ച്ച​താ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഷ​രീ​ദ അ​ൽ മൗ​ഷ​ർ​ജി വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന തീ​യ​തി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

2023 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലെ​യും നി​യ​മ​ന​ങ്ങ​ൾ, പ്ര​മോ​ഷ​നു​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം എ​ന്നി​വ നി​ർ​ത്ത​ലാ​ക്കി​യ​ത്. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​ന്ന​ത്തെ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹാ​ണ് ഇ​തു​സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ

സെ​യ്ഫ് പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ പ്ര​തി​വാ​ര യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​ചെ​യ്തു. കു​വൈ​ത്ത് ദേ​ശീ​യ ദി​ന​ത്തി​ന്‍റെ 63ാം വാ​ർ​ഷി​ക​ത്തി​ലും വി​മോ​ച​ന ദി​ന​ത്തി​​ന്റെ 33ാം വാ​ർ​ഷി​ക​ത്തി​ലും അ​മീ​റി​നും കു​വൈ​ത്ത് ജ​ന​ത​ക്കും മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. 1990ലെ ​ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് മ​ന്ത്രി​മാ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

സൗ​ദി അ​റേ​ബ്യ സ്ഥാ​പ​ക വാ​ർ​ഷി​ക​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും മ​ന്ത്രി​സ​ഭ ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.സൗ​ദി അ​റേ​ബ്യ കൈ​വ​രി​ച്ച മ​ഹ​ത്താ​യ നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ച്ചു. കു​വൈ​ത്ത്-​സൗ​ദി നേ​തൃ​ത്വ​ത്തെ​യും ജ​ന​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​ടു​ത്ത ബ​ന്ധ​ത്തെ​ക്കു​റി​ച്ചും മ​ന്ത്രി​സ​ഭ പ​രാ​മ​ർ​ശി​ച്ചു.

Tags:    
News Summary - Freeze action in government sector It hurts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.