Posted On
date_range Updated On
date_range ഈദ് ഗാഹുകൾ ഇല്ല; ബലിപെരുന്നാൾ നമസ്കാരം രാവിലെ 5:05 ന്
കുവൈത്ത് സിറ്റി: രാജ്യത്ത് ബലിപെരുന്നാൾ നമസ്കാരം രാവിലെ 5:05 ന്. ജുമുഅ നടക്കുന്ന എല്ലാ പള്ളികളിലും നമാസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് ഗാഹുകൾ ഇത്തവണ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. മേയ് 27നാണ് കുവൈത്തിൽ ബലിപെരുന്നാൾ. രാജ്യത്തെ എല്ലാ പള്ളികളിലെയും അഡ്മിനിസ്ട്രേഷൻ ഡയറക്ടർമാർക്ക് ഈ വിഷയത്തിൽ സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രാലയം അറിയിച്ചു. ബലിപെരുന്നാൾ കണക്കിലെടുത്ത് രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. അറഫ ദിനമായ മേയ് 26 മുതൽ 31വരെ ആറു ദിവസമാണ് അവധി. ജൂൺ ഒന്നിനാകും പ്രവർത്തിദിനം പുനരാരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.