ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്തിലെ പുതുതായി നിയമിതനായ ഏഷ്യൻ കാര്യ അസി. വിദേശകാര്യ മന്ത്രി നവാഫ് അബ്ദുല്ലത്തീഫ് സുലൈമാൻ അൽ അഹമ്മദിനൊപ്പം
Posted On
date_range Updated On
date_range ഇന്ത്യ-കുവൈത്ത് സഹകരണം ശക്തിപ്പെടുത്തൽ: അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്തിലെ പുതുതായി നിയമിതനായ ഏഷ്യൻ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നവാഫ് അബ്ദുല്ലത്തീഫ് സുലൈമാൻ അൽ അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് 2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തിന്റെ ഫലങ്ങളുടെ തുടർനടപടികൾ എന്നിവ ഇരുവരും അവലോകനം ചെയ്തു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു. ഇന്ത്യൻ എംബസിയിലെയും കുവൈത്ത് വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസഥരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.