കുവൈത്ത് വനിത ഷൂട്ടിങ് ടീം (മധ്യത്തിൽ) സ്വർണ മെഡലുമായി
കുവൈത്ത് സിറ്റി: ദോഹയിൽ നടക്കുന്ന നാലാമത് ജി.സി.സി ഗെയിംസിൽ ട്രാപ്പ് ടീം മത്സരത്തിൽ കുവൈത്ത് വനിതാ ഷൂട്ടിംഗ് ടീം സ്വർണ്ണ മെഡൽ നേടി. ഷൂട്ടർമാരായ ഷഹാദ് അൽ ഹവൽ, റീം അൽ സമാനാൻ, ഹജർ മലക് എന്നിവരടങ്ങുന്ന ടീമാണ് മികവുതെളിയിച്ചത്. ഇതേ ഇനത്തിൽ ഖത്തർ ടീം രണ്ടാം സ്ഥാനവും ബഹ്‌റൈൻ മൂന്നാം സ്ഥാനവും നേടി. വനിതാ, പുരുഷ വ്യക്തിഗത ട്രാപ്പ് മത്സരങ്ങളിൽ യഥാക്രമം ഷൂട്ടർ ഷാദ് അൽ ഹവാലും ഷൂട്ടർ അബ്ദുൽ റഹ്മാൻ അൽ ഫൈഹാനും സ്വർണ്ണ മെഡലുകൾ നേടി.
പുരുഷ ടീം ട്രാപ്പ് മത്സരത്തിൽ അബ്ദുൽറഹ്മാൻ അൽ ഫൈഹാൻ, ഖാലിദ് അൽ മുദാഫ്, തലാൽ അൽ തർഖി എന്നിവരടങ്ങുന്ന കുവൈത്ത് പുരുഷ ഷൂട്ടിംഗ് ടീം വെള്ളി മെഡൽ നേടി. നാലാമത് ഗൾഫ് ഗെയിംസ് വെള്ളിയാഴ്ച വരെ തുടരും. ഹാൻഡ്‌ബാൾ, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്‌സ്, പാഡൽ, ഫെൻസിങ്, ബോക്സിംഗ്, തായ്‌ക്വോണ്ടോ, കരാട്ടെ, നീന്തൽ, ബില്യാർഡ്‌സ്, സ്‌നൂക്കർ, ബാസ്‌ക്കറ്റ്‌ബാൾ, ഷൂട്ടിംഗ്, അമ്പെയ്ത്ത്, വോളിബോൾ, കുതിരസവാരി, ബൗളിംഗ് എന്നിവയിൽ ഗൾഫ് മേഖലയിൽ നിന്നുള്ള ഏകദേശം 1,400 അത്‌ലറ്റുകൾ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.