ഫർവാനിയ: കുവൈത്തിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ സേവനം ഇനി ഫർവാനിയയിലും. മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് 'അൽ മെഡ്ക്സ് കെയർ മെഡിക്കൽ സെന്റർ' വെള്ളിയാഴ്ച മുതൽ ഫർവാനിയയിൽ പ്രവർത്തനമാരംഭിക്കും. വൈകുന്നേരം അഞ്ചിന് സെന്റർ ഉദ്ഘാടനം നടക്കുമെന്ന് മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ വി.പി.മുഹമ്മദ് അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹബീബ് അൽ മുനവ്വർ സ്ട്രീറ്റിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബ്രാഞ്ച്. എല്ലാവിഭാഗം ചികിൽസകളും മികച്ച ഗുണനിലവരാത്തിൽ നൂതന സാങ്കേതിക വിദ്യകളുടെയും ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫിന്റെയും പിൻബലത്തിൽ ഇവിടെ ലഭ്യമാകും. രോഗികൾക്കും കൂടെയുള്ളവർക്കും വിശാലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ചു ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിലുള്ള പാക്കേജുകൾ ലഭ്യമാക്കുമെന്നും മാനേജ്‍മെന്റ് അറിയിച്ചു.
ഫർവാനിയയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ആദിൽ അഹമ്മദ് ഹബീബ് അൽ മുനവ്വർ (പാർട്ണർ) കഴിഞ്ഞ കാലങ്ങളിൽ മെഡക്‌സ് നടത്തിയ സേവനകളെ പ്രകീർത്തിക്കുകയും പുതിയ സ്ഥാപനത്തിന് ആശംസകളും നേർന്നു. മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ധീൻ കണ്ണേത്ത് മെഡക്‌സിന്റെ വളർച്ചയും ലക്ഷ്യവും വിവരിച്ചു. എച്ച്.ആർ മാനേജർ മഹ്മൂദ് അൽ ബലൂഷി, ഓപ്പറേഷൻസ് മാനേജർ ജുനൈസ് കൊയിമ്മ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.