വി ആർ കാസർകോട് അംഗങ്ങൾക്ക് മെഡക്സ് നൽകുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്തിലെ ‘വി ആർ കാസർകോട്’ കൂട്ടായ്മ ഇന്ത്യൻ റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണി വരെ നീണ്ട ക്യാമ്പിൽ 150ഓളം ആളുകൾ പങ്കെടുത്തു.
അൽ അൻസാരി എക്സ്ചേഞ്ച് ഏരിയ മാനേജർ അനൂപ് ഉദ്ഘാടനം ചെയ്തു. വി ആർ കാസർകോട് കോഓഡിനേറ്റർ കെ.വി. സെമിയുല്ല അധ്യക്ഷത വഹിച്ചു. മെഡക്സ് ടെക്നിക്കൽ മാനേജർ ജുനൈസ് കോയ്മ മുഖ്യാതിഥിയായിരുന്നു. മെഡക്സ് ഇൻഷുറൻസ് മാനേജർ അജയ്കുമാർ വിശ്വനാഥൻ മെഡിക്കൽ ക്യാമ്പ് പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. മുഹമ്മദലി കടിഞ്ഞിമൂല, സുബൈർ കാഡംകോട് എന്നിവർ ആശംസകൾ നേർന്നു.
മെഡക്സിനുള്ള മെമന്റോ കുത്ബ്ദീൻ നൽകി. വി ആർ കാസർകോട് അംഗങ്ങൾക്ക് മെഡക്സ് നൽകുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശനം താജുദ്ദീന് നൽകി നിർവഹിച്ചു. നളിനാക്ഷൻ ഒളവറ സ്വാഗതവും അഷറഫ് കൂച്ചാനം നന്ദിയും പറഞ്ഞു.
സുരേഷ് കൊളവയൽ, യൂസഫ് ഓർച്ച, രാജേഷ് പരപ്പ, സംബത്ത് മുല്ലേരിയ, അബൂബക്കർ, സുധാകരൻ പരപ്പ, മുരളി വാഴക്കോടൻ, ജോസഫ് ജോൺ, കബീർ മഞ്ഞംപാറ, ഹമീദ് എസ്.എം, കരുണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.