കുവൈത്തുമായുള്ള സൗഹൃദബന്ധത്തിെൻറ 60ാം വാർഷിക ഭാഗമായി ഫ്രഞ്ച് നാഷനൽ പോസ്റ്റ് ഒാഫിസ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്
കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള സൗഹൃദബന്ധത്തിെൻറ 60ാം വാർഷിക ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കി ഫ്രഞ്ച് നാഷനൽ പോസ്റ്റ് ഒാഫിസ്. കുവൈത്ത് വാർത്തവിനിമയ മന്ത്രാലയം തയാറാക്കിയ ഡിസൈനാണ് ഫ്രഞ്ച് തപാൽ വകുപ്പ് സ്റ്റാമ്പിനായി ഉപയോഗിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉൗഷ്മള ബന്ധം ശക്തമാക്കാൻ ഇത്തരം ഇടപെടലുകൾ സഹായിക്കുമെന്ന് ഫ്രാൻസിലെ കുവൈത്ത് അംബാസഡർ സമി അൽ സുലൈമാൻ പറഞ്ഞു.
ഫ്രഞ്ച് പോസ്റ്റ് ഒാഫിസ് അധികൃതർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിെൻറ വാർഷികാഘോഷ ഭാഗമായി കുവൈത്ത് വാർത്തവിനിമയ മന്ത്രാലയം, നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ എന്നിവയുമായി സഹകരിച്ച് ഫ്രാൻസ് ഇൗ വർഷം നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.