കൈക്കൂലി കേസിൽ നാലുവർഷം തടവ്

കുവൈത്ത് സിറ്റി: പ്രവാസിയിൽനിന്ന് കൈക്കൂലി വാങ്ങിയതിന് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്മെന്റിലെ ജീവനക്കാരനെ കോടതി നാലുവർഷം തടവിന് ശിക്ഷിച്ചതായി പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. എൻട്രി വിസയുമായി ബന്ധപ്പെട്ട ഇടപാട് നടത്തുന്നതിന് പകരമായി പാകിസ്താൻ സ്വദേശിയിൽനിന്ന് കൈക്കൂലിയായി 500 ദീനാർ വാങ്ങിയെന്നാണ് കേസ്. ജൂൺ ആദ്യത്തിലാണ് സംഭവം. കൈക്കൂലി വാങ്ങിയതായി പൊലീസിന് സൂചന ലഭിച്ചതോടെയാണ് കേസ് പുറത്തായത്.

തുടർന്ന് തെളിവുകൾ സഹിതം പ്രതിയെ പിടികൂടി നിയമനടപടിക്ക് വിധേയമാക്കുകയായിരുന്നു. കൈക്കൂലി വാങ്ങി പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനധികൃതമായി നൽകിയെന്ന് സംശയിക്കുന്ന ട്രാഫിക് ജീവനക്കാരനെതിരെയും അടുത്തിടെ നിയമ നടപടി സ്വീകരിച്ചിരുന്നു. അനർഹരെ ഒഴിവാക്കുന്നതിനും അനധികൃതമായി നൽകിയ ലൈസൻസുകൾ പിൻവലിക്കുന്നതിനുമായി പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പരിശോധിക്കാൻ തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

Tags:    
News Summary - Four years imprisonment in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.