മദ്യവുമായി പിടിയിലായ ഇന്ത്യക്കാർ
Posted On
date_range Updated On
date_range മദ്യവുമായി നാല് ഇന്ത്യക്കാർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യവുമായി നാല് ഇന്ത്യക്കാർ അറസ്റ്റിലായി. ഇവരെ തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളമെടുത്ത് നാടുകടത്തും. ഇവർക്ക് മദ്യം ലഭിച്ച കേന്ദ്രം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി കാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് മേധാവി അബ്ദീൻ അൽ അബ്ദീൻ പറഞ്ഞു. മറ്റൊരു സംഭവത്തിൽ മയക്കുമരുന്ന് ഉൽപന്നങ്ങളുമായി അറബ് വംശജനെ പിടികൂടി. ബിനീദ് അൽ ഗാറിൽ മിന്നൽ പരിശോധന കാമ്പയിനിൽ അരമണിക്കൂറിനിടെ വ്യത്യസ്ത ഇടങ്ങളിൽനിന്ന് മദ്യവുമായി ആറു വിദേശികൾ പിടിയിലായതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.