തീപിടിത്തത്തിൽ നശിച്ച കാറുകൾ
Posted On
date_range Updated On
date_range ഫർവാനിയയിൽ നാലു കാറുകൾ കത്തിനശിച്ചു
കുവൈത്ത് സിറ്റി: ഫർവാനിയയിൽ തീപിടിത്തത്തിൽ നാലു കാറുകൾ നശിച്ചു.അപ്പാർട്മെന്റിന് സമീപം അടുത്തടുത്ത് നിർത്തിയിട്ട കാറുകളാണ് കത്തിയത്. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അപകടം.
അപകടവിവരം അറിഞ്ഞ ഉടനെ ഫർവാനിയ സെന്ററിൽ നിന്ന് അപകടസ്ഥലത്തേക്ക് അഗ്നിശമന സേനയെ അയച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമന സേന എത്തി വൈകാതെ തീ അണച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാറുകൾ പൂർണമായും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.