കുവൈത്ത് സിറ്റി: സ്വദേശിയുടെ വിദേശിയായ ഭാര്യക്ക് പൗരത്വം അനുവദിക്കണമെങ്കിൽ വിവാഹ ത്തിനുശേഷം 18 വർഷം കഴിഞ്ഞിരിക്കണമെന്ന് കരട് നിർദേശം. കഴിഞ്ഞദിവസം ചേർന്ന പാർലമെൻറിലെ ആഭ്യന്തര-പ്രതിരോധ സമിതിയാണ് ഇതുസംബന്ധിച്ച നിർദേശം അംഗീകരിച്ചത്.
മരിച്ച കുവൈത്തിയുടെ വിധവയായ ഭാര്യക്കും 18 വർഷത്തിനുശേഷം രാജ്യത്തിെൻറ പൗരത്വം ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുമെന്നും സമിതി വിലയിരുത്തി. ഇങ്ങനെ പൗരത്വം ലഭിച്ചവർക്ക് കുവൈത്തി പൗരന്മാർക്ക് ലഭിക്കുന്നതുപോലുള്ള എല്ലാ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും അവകാശമുണ്ടാകണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.