ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ അ​ബ്ദു​ല്ല അ​ൽ യ​ഹ്യ

ജി.​സി.​സി യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​​ങ്കെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രെ​യും യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നെ​യും ഉ​ൾ​പ്പെ​ടു​ത്തി ജി.​സി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ ആ​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ന​യി​ച്ചു. അ​മേ​രി​ക്ക​യു​മാ​യി ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും സ​ഹ​ക​ര​ണ​വും യോ​ഗം ച​ർ​ച്ച ചെ​യ്തു. രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, ഗ​സ്സ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഗ​സ്സ​ക്കാ​ർ​ക്ക് സ​ഹാ​യം സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്ക​ൽ എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Foreign Minister participated in GCC meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.