Posted On
date_range Updated On
date_range ഇറാഖി വിദേശകാര്യമന്ത്രി കുവൈത്ത് സന്ദര്ശിച്ചു
കുവൈത്ത് സിറ്റി: ഇറാഖ് വിദേശകാര്യമന്ത്രി ഡോ. മുഹമ്മദ് ഹക്കീം കുവൈത്ത് സന്ദര്ശിച്ചു. രണ്ടുദിവസത്തെ കുവൈത്ത് ഇറാഖ് സംയുക്ത ഉന്നതാധികാര സമിതിയുടെ ഏഴാമത് യോഗത്തിനായാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള സംഘം കുവൈത്തിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കുന്നതും അതിർത്തി പ്രദേശത്ത് ഫ്രീ സോൺ സ്ഥാപിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങളാണ് അജണ്ട. ശനിയാഴ്ച ഉച്ചക്ക് ശേഷം കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.