കുവൈത്ത് സിറ്റി: മനുഷ്യത്വത്തിന് വേണ്ടി കൈകോർക്കാനുള്ള ആഹ്വാനവുമായി അന്താരാഷ്ട്ര സന്നദ്ധസംഘടനസമ്മേളനത്തിന് കുവൈത്തിൽ തുടക്കമായി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 100 കോടി പാവങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് കുവൈത്തിെൻറ ആഭിമുഖ്യത്തിൽ സമ്മേളനം നടത്തുന്നത്.
അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിലാണ് എൻ.ജി.ഒ കോൺഫറൻസ് നടക്കുന്നത്.
70 മാനുഷികസേവനസംഘടനകൾ ഒരുദിവസത്തെ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ഇതിൽ 25 ഇറാഖിസംഘടനകളും 15 കുവൈത്തി സംഘടനകളും ഉൾപ്പെടും.
മൂന്നുസെഷനുകളിലായാണ് സമ്മേളനം നടക്കുക. ഇറാഖ് സഹായ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് അജണ്ട നിശ്ചയിച്ചിട്ടുള്ളതെങ്കിലും മറ്റുരാജ്യങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും സന്നദ്ധസേവനവും ചർച്ച ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.