കുവൈത്ത് സിറ്റി: വഫ്റ കാർഷിക മേഖലക്കു സമീപം 900 പെട്ടി വിദേശമദ്യം അധികൃതർ പിടികൂടി. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ കണ്ടെയ്നറിലായിരുന്നു മദ്യം. പരിസര വാസികൾ വിവരം നൽകിയതിനെ തുടർന്ന് ആൻറി നാർക്കോട്ടിക് വിഭാഗമാണ് കണ്ടെയ്നറിൽ പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ രഹസ്യനീക്കത്തിൽ മദ്യക്കടത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്ന രണ്ടു സ്വദേശികളെ സംഘം കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇൻറലിജൻസ് വിഭാഗം ഉൗർജിതമാക്കിയിട്ടുണ്ട്. അയൽ രാജ്യത്തുനിന്ന് കപ്പൽമാർഗം എത്തിച്ചതായിരിക്കാം കണ്ടെയ്നറെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.