കുവൈത്ത് സിറ്റി: 40ാമത് റൗദാൻ ഫുട്സാൽ മത്സരത്തിൽ എം.പിമാരുടെ ടീം രണ്ടിനെതിരെ മൂന്ന ് ഗോളിന് സർക്കാർ ടീമിനെ തോൽപിച്ചു.
പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാ ഹ് അടക്കം പ്രമുഖരുടെ സാന്നിധ്യത്തിൽ ബൂട്ടുകെട്ടിയ സർക്കാർ ടീമിൽ വാണിജ്യ മന്ത്രി ഖാ ലിദ് റൗദാൻ, കാബിനറ്റ് സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് റൗദാൻ, വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് ആസിമി, മുൻ ഭവനകാര്യ മന്ത്രി യാസിർ അബൽ, മുൻ വൈദ്യുതി മന്ത്രി അബ്ദുൽ അസീസ് ഇബ്രാഹിം, മുൻ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അൽ ഫാരിസ്, കാബിനറ്റ് അസി. സെക്രട്ടറി ജനറൽ ഫവാസ് അൽ ഫാദിൽ എന്നിവരടങ്ങുന്ന ടീമിന് സ്പീക്കർ മർസൂഖ് അൽ ഗാനിമിെൻറ നേതൃത്വത്തിലുള്ള എം.പിമാരുടെ ടീമിനോട് തോൽക്കാനായിരുന്നു വിധി.
റിയാദ് അദസാനി, ബദ്ർ അൽ മുല്ല, ഫൈസൽ അൽ കൻദരി, റാകാൻ അൽ നിസ്ഫ്, മുഹമ്മദ് ദലാൻ എന്നീ എം.പിമാരും മുൻ എം.പി അലി അൽ ഖമീസ്, പാർലമെൻറ് സെക്രട്ടറി ജനറൽ അല്ലാം അൽ കൻദരി എന്നിവരുമായിരുന്നു എം.പിമാരുടെ ടീമിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.