കുവൈത്ത് സിറ്റി: കെഫാക്-യൂനിമണി സോക്കര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരങ്ങളില്‍ മലപ്പുറം ബ്രദേഴ്സ്, സില്‍വര്‍ സ്റ്റാര്‍ എഫ്.സി ടീമുകള്‍ക്ക് വിജയം. ഫഹാഹീല്‍ ബ്രദേഴ്സും ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് എഫ്.സിയും തമ്മിലെ മത്സരം ഗോൾരഹിത സമനിലയില്‍ അവസാനിച്ചു. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മലപ്പുറം ബ്രദേഴ്സ് ബ്രദേഴ്സ് കേരളയെ പരാജയപ്പെടുത്തുകയായിരുന്നു. മലപ്പുറം ബ്രദേഴ്സിനുവേണ്ടി ഷബീലും ഫാസിലും ഗോളുകള്‍ നേടിയപ്പോൾ നിമേഷിെൻറ വകയായിരുന്നു ബ്രദേഴ്സ് കേരളയുടെ ആശ്വാസഗോൾ. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സില്‍വര്‍ സ്റ്റാര്‍ എഫ്.സി, സി.എഫ്.സി സാല്‍മിയയെ കീഴടക്കിയത്. ബിനു മാര്‍ക്കോസും രാഹുലുമാണ് സ്കോറർമാർ. വെറ്ററന്‍സ് അണിനിരന്ന മാസ്റ്റേഴ്സ് ലീഗില്‍ സി.എഫ്.സി സാല്‍മിയ ഒരു ഗോളിന് സോക്കര്‍ കേരളയെ പരാജയപ്പെടുത്തി, രണ്ടാം മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് മാക് കുവൈത്ത് ബ്രദേഴ്സ് കേരളയെ തോല്‍പ്പിച്ചു.
മറ്റൊരു മത്സരത്തില്‍ യങ് ഷൂട്ടേര്‍സ് എഫ്.സി ഫഹാഹീല്‍ ബ്രദേഴ്സിനെ ഒരു ഗോളിന് പരാജയപ്പെടുത്തി. ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് എഫ്.സിയും സ്പാര്‍ക്സ് എഫ്.സിയും തമ്മിൽ നടന്ന അവസാന മത്സരം ഗോള്‍രഹിത സമലനിലയില് അവസാനിച്ചു.മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചായി അനോജ് (സി.എഫ്.സി സാല്‍മിയ), ഷൈജു (മാക് കുവൈത്ത്), ശാഹുല്‍ (യങ് ഷൂട്ടേഴ്സ് എഫ്.സി), ബൈജു(ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് എഫ്.സി) എന്നിവരും സോക്കര്‍ ലീഗില്‍ ഫാസില്‍ (മലപ്പുറം ബ്രദേഴ്സ്), ഷജില്‍ സൈമൻ (ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് എഫ്.സി), റിതേഷ് (സില്‍വര്‍ സ്റ്റാര്‍ എഫ്.സി)എന്നിവരെയും െതരഞ്ഞെടുത്തു. അടുത്ത വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ ഗ്രൂപ്പ് എയിലെ മാസ്റ്റേഴ്സ് ലീഗ്, സോക്കര്‍ ലീഗ് മത്സരങ്ങള്‍ മിശ്രിഫ് പബ്ലിക് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.