കുവൈത്ത് സിറ്റി: കുവൈത്തിൽ ഫുട്ബാൾ സീസൺ ആഗസ്റ്റ് 15ന് ആരംഭിക്കുമെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയം, സ്പോർട്സ് പബ്ലിക് അതോറിറ്റി, കുവൈത്തി ഒളിമ്പിക് കമ്മിറ്റി എന്നിവയുമായി കൂടിയാലോചിച്ച ശേഷമാണ് വാർത്തക്കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്. രണ്ട് തലത്തിലുള്ള ലീഗ് മത്സരങ്ങൾ, അമീറിെൻറയും കിരീടാവകാശിയുടെയും പേരിലുള്ള മത്സരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കുവൈത്തിലെ ഫുട്ബാൾ കലണ്ടർ. ടൂർണമെൻറുകൾ എല്ലാം നടത്താനാണ് തീരുമാനം. കഴിഞ്ഞ വർഷത്തെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരും ക്രൗൺപ്രിൻസ് കപ്പ് വിജയികളും തമ്മിെല മത്സരത്തോടെയാണ് സീസൺ ആരംഭിക്കുക.
അമീർ കപ്പ് ഫെബ്രുവരിയിലും ക്രൗൺപ്രിൻസ് കപ്പ് ഏപ്രിലിലും നടത്തും. ടൂർണമെൻറുകൾ തുടങ്ങുന്നതിന് മുന്നോടിയായി കർശന നിയന്ത്രണങ്ങളോടെ പരിശീലന സെഷനുകൾ വൈകാതെ ആരംഭിക്കും. സ്വഭാവം അനുസരിച്ച് ഒാരോ കളിക്കും പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് പരിശീലനത്തിന് അനുമതി നൽകുക. പരിശീലന സെഷനുകളിൽ ഒാരോ കളിക്കാരനും മൂന്നു മീറ്റർ എങ്കിലും അകലം പാലിക്കണം, ൈകയുറയും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണം, കളിയുപകരണങ്ങൾ കൈമാറ്റം ചെയ്യരുത്, ഷേക് ഹാൻഡ് ചെയ്യരുത് തുടങ്ങിയ നിബന്ധനകൾ ആദ്യഘട്ടത്തിൽ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.