കെ.എം.സി.സി ‘ഫുട്ബോളും ലഹരിയും’ സംവാദം ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്യുന്നു

ഫുട്ബാളും ലഹരിയും’: കെ.എം.സി.സി സ്പോർട്സ് വിംഗ് സംവാദം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിംഗ് ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ‘ഫുട്ബാളും ലഹരിയും’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ സ്പോർട്സ് വിംഗ് ചെയർമാൻ സലാം പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു.

സ്പോർട്സ് വിംഗ് കൺവീനർ മൻസൂർ കുന്നത്തേരി വിഷയാവതരണം നടത്തി. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, സെക്രട്ടറി സലാം ചെട്ടിപ്പടി, കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്‌, വൈസ് പ്രസിഡന്റ് ഫാറൂഖ് തെക്കെക്കാട്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് അബ്ദുൽ റസാഖ്‌, തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ അമീർ കമ്മാടം എന്നിവർ സംവാദത്തിൽ പങ്കാളികളായി.

യുവതലമുറയെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കേണ്ടതാണെന്നും, കേരള സർക്കാർ നിലവിൽ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയവും മാതൃകാപരവുമായ ഒരു സംരംഭമാണെന്നും ചർച്ചയിൽ പൊതുവെ അഭിപ്രായം ഉയർന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തിലൂടെ ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സംവാദം വിലയിരുത്തി.

ലഹരിയുടെ അപകടകരമായ ലോകത്തിൽ നിന്ന് യുവതയെ അകറ്റി, കായിക സംസ്കാരത്തിലേക്ക് കൈപിടിച്ചുയർത്താൻ സംഘടനകളും, കുടുംബവും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക കായിക ക്ലബ്ബുകളും കൈകോർക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സംവാദം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Football and drugs: KMCC Sports Wing organizes debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.